തിരുവല്ല പ്രവാസി അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: തിരുവല്ല പ്രവാസി അസോസിയേഷൻ സിൽവർ ജൂബിലി ആഘോഷ സമാപനവും ഓണാഘോഷവും ഈ മാസം 26 ന് നടക്കും.
‘തിരുവല്ല ഫെസ്റ്റ് -2025’ എന്ന പേരിൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് ആഘോഷം. ചലച്ചിത്ര സംവിധായകൻ ബ്ലെസി ആഘോഷത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
ചലച്ചിത്ര പിന്നണി ഗായകൻ സുമേഷ് അയിരൂർ, പ്രിൻസ് ശൂരനാട് എന്നിവർ നയിക്കുന്ന ഗാനസന്ധ്യയും ആർ.ജെ. ജോബിയുടെ കോമഡി ഷോ, ഡി.കെ ഡാൻസ് വേൾഡ് കുവൈത്തിന്റെ ഡാൻസ് ഷോയും, മറ്റ് വിവിധ കലാപരിപാടികളും അരങ്ങിലെത്തുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സംഘടനയുടെ 25 വർഷത്തിനിടെ നാട്ടിലും കുവൈത്തിലും വിവിധ സേവനപ്രവർത്തനങ്ങൾ നടത്തിയതായും അവ കൂടുതൽ വിപുലപ്പെടുത്തുമെന്നും അറിയിച്ചു.
പ്രസിഡന്റ് ജെയിംസ് വി കൊട്ടാരം, രക്ഷാധികാരി കെ.എസ്. വർഗീസ്, ജനറൽ സെക്രട്ടറി റെയ്ജു അരീക്കര, ട്രഷറർ ബൈജു ജോസ്, അഡ്വൈസറി ചെയർമാൻ റെജി കോരുത്, കൺവീനർ ഷിജു ഓതറ, വനിത വേദി സെക്രട്ടറി ലിജി ജിനു എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.