രാ​ജ്യ​ത്ത് ഉ​ള്ളി പ്ര​തി​സ​ന്ധിയില്ല


കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ഉ​ള്ളി പ്ര​തി​സ​ന്ധി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന പ​ച്ച​ക്ക​റി​ക​ളും ഉ​ള്ളി​യും വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രാ​ജ്യ​ത്തേ​ക്ക് പ​ച്ച​ക്ക​റി​ക​ളു​ടെ​യും ഉ​ള്ളി​യു​ടെ​യും ഇ​റ​ക്കു​മ​തി​ക്ക് ഒ​ന്നി​ല​ധി​കം ഉ​റ​വി​ട​ങ്ങ​ളു​ണ്ടെ​ന്ന് മ​ന്ത്രാ​ല​യ​ത്തെ ഉ​ദ്ധ​രി​ച്ച് അ​ൽ അ​ൻ​ബ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. തു​റ​മു​ഖ​ങ്ങ​ളി​ലോ വെ​യ​ർ​ഹൗ​സു​ക​ളി​ലോ പ​ച്ച​ക്ക​റി​ക​ളും മ​റ്റു സാ​ധ​ന​ങ്ങ​ളും പൂ​ഴ്ത്തി​വെ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ളും നി​ഷേ​ധി​ച്ചു.

ട​ർ​ക്കി​ഷ്, ഇ​റാ​നി​യ​ൻ, ജോ​ർ​ദാ​നി​യ​ൻ ഉ​ള്ളി സു​ല​ഭ​മാ​ണെ​ന്ന് കു​വൈ​ത്ത് സൊ​സൈ​റ്റി ഫോ​ർ ക​ൺ​സ്യൂ​മ​ർ പ്രൊ​ട്ട​ക്ഷ​ൻ ചെ​യ​ർ​മാ​ൻ ഖാ​ലി​ദ് അ​ൽ സു​ബൈ വ്യ​ക്ത​മാ​ക്കി. പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ ഉ​ള്ളി പ്ര​തി​സ​ന്ധിയില്ലെന്നും യ​മ​ൻ, ഇ​ന്ത്യ, ഈ​ജി​പ്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ള്ളി ഉ​ട​ൻ ല​ഭ്യ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags:    
News Summary - There is no onion crisis in the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.