ചെമ്പ് കേബിളുകൾ മോഷ്ടിച്ചതിന് പിടിയിലായ സംഘം
Posted On
date_range Updated On
date_range ചെമ്പ് കേബിളുകൾ മോഷ്ടിക്കുന്ന സംഘം പിടിയിൽ
കുവൈത്ത് സിറ്റി: വൈദ്യുതി മന്ത്രാലയത്തിൽനിന്ന് ചെമ്പ് കേബിളുകൾ മോഷ്ടിക്കുന്ന സംഘത്തെ സുറ പൊലീസ് സ്റ്റേഷനിലെ സുരക്ഷ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. നാലംഗ പ്രവാസി സംഘമാണ് പിടിയിലായത്. മോഷ്ടിച്ച വസ്തുക്കളും മോഷണത്തിനുപയോഗിക്കുന്ന ഉപകരണങ്ങളും ഇവരിൽ നിന്നും കണ്ടെത്തി. വൈദ്യുതി മന്ത്രാലയത്തിന്റെ യൂനിഫോം ധരിച്ച് ആൾമാറാട്ടം നടത്തിയാണ് ചെമ്പ് കേബിൾ മോഷ്ടിച്ചതെന്ന് ചോദ്യം ചെയ്യലിൽ അവർ സമ്മതിച്ചു. മോഷ്ടിച്ച സാധനങ്ങൾ മറ്റൊരു പ്രവാസിക്ക് വിറ്റതായും തെളിഞ്ഞു. ഇയാളിൽ നിന്ന് ഏകദേശം 60,000 ദീനാർ വിലയുള്ള ചെമ്പ് കണ്ടെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.