ഇന്ന് പകലും രാത്രിയും തുല്യമാകും; ഇനി നീളൻ രാത്രികൾ...

കുവൈത്ത് സിറ്റി: രാജ്യം സീസണൽ മാറ്റത്തിലേക്ക്. ഇതിന്റെ ഭാഗമായി രാജ്യത്ത് പകലിന്റെയും രാത്രിയുടെയും ദൈർഘ്യത്തിൽ മാറ്റം വന്നു തുടങ്ങി. നിലവിൽ പകലിന്റെ നീളം കുറഞ്ഞുവരുകയും രാത്രിയുടെ ദൈർഘ്യം കൂടിവരുകയും ചെയ്യുന്നുണ്ട്. ഇന്ന് സൂര്യോദയ, അസ്തമയ സമയങ്ങൾ തുല്യമാകും.

വേനലിൽ നിന്ന് ശരത്കാലത്തേക്കുള്ള കാലാവസ്ഥാ മാറ്റത്തിന്റെ തുടക്കമായാണ് ഇതിനെ കണക്കാക്കുന്നത്.'ഓട്ടംനൽ ഇക്വിനോക്സ്' എന്നറിയപ്പെടുന്ന ഈ സമയത്ത് സൂര്യൻ ഭൂമധ്യരേഖക്ക് നേർമുകളിലായി വരും. തുടർന്നുള്ള ദിവസങ്ങളിൽ പകൽ സമയം ക്രമേണ കുറയുകയും രാത്രി ദൈർഘ്യം വർധിക്കുകയും ചെയ്യും.

ഭൂമി സൂര്യനെ ചുറ്റി സഞ്ചരിക്കുന്നതിനിടയിൽ സൂര്യരശ്മികളുടെ സ്ഥാനം മാറുന്നതാണ് ഇതിന് കാരണം. കുവൈത്ത് ഉൾപ്പെടെയുള്ള വടക്കൻ അർധഗോളത്തിൽ വേനൽക്കാലത്ത് നിന്ന് ശരത്കാലത്തിലേക്കുള്ള മാറ്റം ഇതോടെ ആരംഭിക്കും.

സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ വാർഷിക ഭ്രമണപഥ സഞ്ചാരമാണ് ഉത്തര-ദക്ഷിണാർദ്ധഗോളങ്ങൾക്കിടയിൽ സൂര്യരശ്മികളുടെ സ്ഥാനം മാറുന്നതായി അനുഭവപ്പെടുന്നതിന് കാരണമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ വ്യക്തമാക്കി.

ഇന്ന് സൂര്യോദയവും, അസ്തമയവും 5.39 നാണ്. തിങ്കളാഴ്ച മുതൽ ഉദയം വൈകുകയും അസ്തമയം നേരത്തെ ആകുകയും ചെയ്യും.

അതേസമയം, രാജ്യത്ത് ജ്യോതിശാസ്ത്രപരമായി ഈ വർഷത്തെ വേനൽകാലം സെപ്റ്റംബർ 22ന് അവസാനിച്ചെങ്കിലും ഉയർന്ന ചൂട് തുടരുന്നുണ്ട്. അടുത്ത ആഴ്ചയോടെ താപനിലയിൽ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. 

Tags:    
News Summary - Day and night will be equal today; longer nights ahead...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.