നിയമം കർശനമാക്കി; ഗാർഹിക പീഡനക്കേസുകളിൽ കുറവ്

കുവൈത്ത് സിറ്റി: രാജ്യത്ത് ഗാർഹിക പീഡന കേസുകളിൽ കുറവ്. ഗാർഹിക പീഡന സംരക്ഷണ നിയമം നടപ്പിലാക്കിയതിന്റെ ആദ്യ ആറുമാസത്തിനുള്ളിൽ പബ്ലിക് പ്രോസിക്യൂഷനിൽ രജിസ്റ്റർ ചെയ്ത ഗാർഹിക പീഡന കേസുകളിൽ 36 ശതമാനം കുറവുണ്ടായതായി നീതിന്യായ മന്ത്രി കൗൺസിലർ നാസർ അൽ സുമൈത് പറഞ്ഞു.

2025 ലെ ഇതേ കാലയളവിൽ 1,011 കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥാനത്ത്, 2026 മാർച്ച് 15 മുതൽ സെപ്റ്റംബർ 13 വരെയുള്ള കാലയളവിൽ ഗാർഹിക പീഡന കേസുകളുടെ എണ്ണം 365 എണ്ണം കുറഞ്ഞ് 646 ൽ എത്തി.

ഈ കണക്കുകൾ ഗാർഹിക പീഡന കേസുകൾ പരിഹരിക്കപ്പെട്ടു എന്നതിനർത്ഥമല്ലെന്ന് അൽ സുമൈത് വ്യക്തമാക്കി. ഓരോ ഗാർഹിക പീഡന കേസും കുടുംബത്തിന്റെ സ്ഥിരതയെ ഭീഷണിപ്പെടുത്തുന്നതും ഗൗരവമായ ശ്രദ്ധ ആവശ്യമുള്ളതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കുടുംബത്തെ സംരക്ഷിക്കുക എന്നത് ഒരു കൂട്ടായ ദേശീയ ഉത്തരവാദിത്തമാണ്. കുറ്റകൃത്യങ്ങൾ കുറക്കുന്നതിലും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിലും നിയമം ചെലുത്തുന്ന ഫലപ്രാപ്തിയെ അടിസ്ഥാനമാക്കി കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടുംബ സംരക്ഷണം, നീതി, അന്തസ്സ്, സ്ഥിരത എന്നിവ ശക്തിപ്പെടുത്തുന്നതിനായി, ഗാർഹിക പീഡനത്തിൽ നിന്നുള്ള സംരക്ഷണം സംബന്ധിച്ച 31 വകുപ്പുകളുള്ള കരട് ഉത്തരവ്-നിയമത്തിന് ഫെബ്രുവരി 10 ന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. തുടർന്ന് മാർച്ചിൽ ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചു.

Tags:    
News Summary - Laws tightened; decrease in domestic violence cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.