Posted On
date_range Updated On
date_range െഎവ ഖുർആൻ വിശദീകരണ മത്സര വിജയികളെ പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ കുവൈത്ത് സർഗവേദിയുടെ കീഴിൽ സ്ത്രീകളുടെ സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിെൻറ ഭാഗമായി നടത്തിയ ഖുർആൻ വിശദീകരണ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
വിശുദ്ധ ഖുർആനിലെ 59 അധ്യായം സൂറ അൽ ഹശ്ർ 21ാമത്തെ ആയത്തായിരുന്നു മത്സരത്തിന് നൽകിയിരുന്നത്. നിരവധി സ്ത്രീകൾ മത്സരത്തിൽ പങ്കെടുത്തു. സമീറ അബ്ദുൽ അസീസ് ഒന്നാം സ്ഥാനം നേടിയപ്പോൾ ജൈഹാന സജീർ, ഫാത്തിമ സോനു എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.
വഹീദ ഫൈസൽ മൂന്നാം സ്ഥാനത്തിന് അർഹയായി. സൂഫിയ സാജിദ്, സമീറ മുനീർ, ജൗഹറ മിറാഷ്, നസീം മുഹമ്മദ് അമീൻ എന്നിവർ പ്രോത്സാഹന സമ്മാനം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.