എണ്ണ മന്ത്രി താരീഖ് സുലൈമാൻ അഹമ്മദ് അൽ റൂമികൊപ്പം ഇന്ത്യൻ അംബാസഡർ
പരമിത ത്രിപതി
Posted On
date_range Updated On
date_range എണ്ണ മന്ത്രിയുമായി അംബാസഡർ കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്ത് എണ്ണ മന്ത്രി താരീഖ് സുലൈമാൻ അഹമ്മദ് അൽ റൂമിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-കുവൈത്ത് സഹകരണം ശക്തിപ്പെടുത്തൽ കൂടികാഴ്ചയിൽ ചർച്ചയായി.
ഇന്ത്യ-കുവൈത്ത് ഊർജ്ജ പങ്കാളിത്തം, പര്യവേക്ഷണം, ഉൽപ്പാദനം, ശുദ്ധീകരണം, പെട്രോകെമിക്കൽസ് മുതൽ തന്ത്രപരമായ കരുതൽ ശേഖരം വരെയുള്ള മുഴുവൻ ഹൈഡ്രോകാർബൺ മൂല്യ ശൃംഖലയിലുമുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.