ഡോ. മുന്നാസ്

മലയാളി ഡോക്ടർ അബൂദബിയിൽ നിര്യാതനായി

അബുദബി: മലയാളി ഡോക്ടർ അബൂദബിയിൽ നിര്യാതനായി. മലപ്പുറം പെരുമ്പടപ്പ് പുത്തൻ പള്ളി സ്വദേശി ഡോ. മുന്നാസ് (32) ആണ്​ മരിച്ചത്​. അബൂദബിയിലെ എൽ.എൽ.എച്ച് ഹോസ്പിറ്റൽ ജോലി ചെയ്തുവരികയായിരുന്നു. മുസഫ ഇസത്തുൽ ഇസ്​ലാം മദ്റസ പി.ടി.എ അംഗമായിരുന്നു.

പിതാവ്: മുഹമ്മദലി. ഭാര്യ: മസ്ന കൊട്ടേക്കാട്. മക്കൾ: ഫാത്തിമ, മഹ്സ മറിയം, ആദം തഹ്​നൂൻ. ജിദ്ദയിലെ ഐ.സി.എഫ് പ്രവർത്തകൻ വേങ്ങര കെ.കെ ലത്തീഫ് ഹാജിയുടെ മകളുടെ ഭർത്താവാണ്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്നും കോടത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Tags:    
News Summary - Bahraini parliament passes law amendment restricting driving licenses for expatriates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.