കുവൈത്ത് സിറ്റി: ഈ വർഷത്തെ ഹജ്ജിന് പുറപ്പെടുന്ന കെ.ഐ.ജി ഹിറ യൂണിറ്റ് പ്രവർത്തകൻ ജുനൈർ എം.പി ക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് നവാസ് എസ്.പി അധ്യക്ഷത വഹിച്ചു. കെ.ഐ.ജി കേന്ദ്ര പ്രസിഡണ്ട് അന്‍വര്‍ സഈദ്, ഏരിയ പ്രസിഡണ്ട് ഷാ അലി, ഏരിയ സെക്രട്ടറി ഷുക്കൂര്‍ പെരുമ്പാവൂര്‍ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
യൂണിറ്റ് പ്രവർത്തകർ ആശംസകൾ അര്‍പ്പിച്ച് സംസാരിച്ചു. ജുനൈർ എം.പി മറുപടി പ്രസംഗം നിര്‍വഹിച്ചു. സെക്രട്ടറി ഇസ്മായില്‍ അസ്കർ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.