എ.ഐ സംയോജിത പദ്ധതിയുമായി എണ്ണ മന്ത്രാലയം

കുവൈത്ത് സിറ്റി: എണ്ണ മേഖലയിലെ കാര്യക്ഷമതയും സുരക്ഷയും വർധിപ്പിക്കാൻ എ.ഐ സാങ്കേതിക വിദ്യക്ക് പ്രാധാന്യം നൽകി കുവൈത്ത്. എ.ഐ സംയോജിപ്പിക്കുന്ന പുതിയ പദ്ധതി ആരംഭിച്ചതായി എണ്ണ മന്ത്രാലയം അറിയിച്ചു.

പര്യവേക്ഷണവും ഡ്രില്ലിംഗും ഉൾപ്പെടെ വിവിധ മേഖലകളിൽ എ.ഐ ഉപയോഗിക്കും. ഡാറ്റ വിശകലനം വഴി ഉൽപ്പാദനക്ഷമത വർധിപ്പിക്കാനും അപകടസാധ്യത കുറക്കാനുമാണ് ലക്ഷ്യം.

ഇതോടെ പൈപ്പ്‌ലൈൻ നിരീക്ഷണവും പ്രവചന പരിപാലനവും കൂടുതൽ ശക്തമാകും. ലോജിസ്റ്റിക്സ്, വിതരണ ശൃംഖലകളിലും എ.ഐ പ്രയോഗം വ്യാപിപ്പിക്കുന്നതായി അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Oil Ministry launches AI integrated project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.