കുവൈത്തിൽ നിന്നുള്ള ലോക കേരളസഭ അംഗങ്ങൾ
കുവൈത്ത് സിറ്റി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അസാധാരണമായ സാഹചര്യത്തിൽ നാട്ടിലേക്കും തിരിച്ചുമുള്ള പ്രവാസികളുടെ യാത്ര ചെലവേറിയതാണ്. ഈ പശ്ചാത്തലത്തിൽ വിവിധ എയർലെൻസുകളുമായി ബന്ധപ്പെട്ടു കേന്ദ്ര കേരള സർക്കാറുകൾ മുൻകൈ എടുത്ത് ചിലവ് കുറഞ്ഞ യാത്ര സൗകര്യങ്ങൾ ലഭ്യമാക്കാൻ നടപടി ഉണ്ടാകണമെന്ന് കുവൈത്തിലെ ലോക കേരള സഭാ അംഗങ്ങളുടെ യോഗം ആവശ്യപ്പെട്ടു.
ഹജ്ജിന്റെ പശ്ചാത്തലത്തിൽ സൗദി വഴിയുള്ള എക്സിറ്റ് പെർമിറ്റ് നൽകുന്നത് നിർത്തിവെച്ചത് കുവൈത്തിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് ബുദ്ധിമുട്ടു ഉണ്ടാക്കുന്നതാണ്. ഇത് പരിഹരിക്കാൻ നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു. കുവൈത്തിന് നേരെയുള്ള ഇറാൻ ആക്രമണത്തെയും യോഗം അപലപിച്ചു. കുവൈത്തിന്റെ പ്രതിരോധത്തിന് മുൻനിരയിൽ പ്രവർത്തിക്കുന്ന ഭടന്മാർക്ക് യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പ്രതിരോധശേഷിയുടെ പ്രതീകമായ അൽ അർഫാജ് പുഷ്പം ധരിച്ചാണ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തത്.
ജെ.സജി, കെ.പി. സുരേഷ്, ബാബു ഫ്രാൻസിസ്, ടി.വി.ഹിക്മത്ത്, സത്താർകുന്നിൽ, മണിക്കുട്ടൻ എടക്കാട്ട്, വിനോദ് വലൂപറമ്പിൽ, ഷാജി മഠത്തിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.