കുവൈത്ത് സിറ്റി: യാത്രക്കാരന്റെ മരണത്തെ തുടർന്ന് യൂറോപ്പിലേക്കുള്ള വിമാനം കുവൈത്ത് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. യാത്രക്കാരന്റെ ഗുരുതരമായ മെഡിക്കൽ അത്യാഹിതത്തെത്തുടർന്ന് വിമാനം കുവൈത്ത് വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. ഫിലിപ്പിനോ സ്വദേശിയാണ് മരിച്ചത്. യൂറോപ്പിലേക്കുള്ള യാത്രാമധ്യേ മറ്റൊരു ഗൾഫ് രാജ്യത്തേക്ക് പോകുകയായിരുന്നു വിമാനം. തുടർന്ന് മെഡിക്കൽ ടീം ഉടനടി ഇടപെട്ടെങ്കിലും മരണം സംഭവിച്ചിരുന്നു. ശേഷം കുവൈത്ത് അധികൃതർ തുടർ നടപടികൾ ആരംഭിച്ചു. കൂടുതൽ പരിശോധനക്കായി മൃതദേഹം ഫോറൻസിക് വകുപ്പിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.