Posted On
date_range Updated On
date_range പ്രധാന റോഡുകളിൽ ട്രക്കുകളുടെ സമയം പുനഃക്രമീകരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രധാന റോഡുകളിൽ ട്രക്കുകളുടെ സമയം പുനഃക്രമീകരിച്ചു. ഇതനുസരിച്ച് രാവിലെ 6.30 മുതൽ ഒമ്പത് വരെയും 12.30 മുതൽ 3.30 വരെയും പ്രധാന നിരത്തുകളിൽ ട്രക്കുകൾക്ക് ഒാടാൻ അനുവാദമില്ല. ഇനി ഒരു അറിയിപ്പുണ്ടാവുന്നതുവരെ ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാവുന്നത് ഒഴിവാക്കാനാണ് ട്രക്കുകൾക്ക് സമയക്രമീകരണം നിശ്ചയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.