അശ്രദ്ധമായി വാഹനമോടിച്ചയാളെ അറസ്റ്റ് ചെയ്തു

കുവൈത്ത് സിറ്റി: ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അശ്രദ്ധമായി വാഹനമോടിച്ചയാളെ പൊലീസ് അറസ്റ്റുചെയ്തു. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനാണ് നടപടി. ഡ്രൈവിങ് സമയത്ത് ഇയാൾ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതായും റിപ്പോർട്ടുണ്ട്.

അതേസമയം, ഡെലിവറി മോട്ടോർസൈക്കിളുകളുടെയും മൊബൈൽ ടാക്സികളുടെയും പെർമിറ്റുകളും ഡ്രൈവിങ് ലൈസൻസുകളും പരിശോധിക്കാൻ ട്രാഫിക് കോഓഡിനേഷനും ഫോളോഅപ് ഡിപ്പാർട്മെന്റും പരിശോധന നടത്തി വരുകയാണ്. 48 മണിക്കൂറിനുള്ളിൽ 190 നിയമലംഘനമാണ് വകുപ്പ് പിടികൂടിയത്.

Tags:    
News Summary - The reckless driver was arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.