ആരോഗ്യ പ്രവർത്തകരുടെ ക്വാറൻറീൻ ഏഴ്​ ദിവസമാക്കും

കുവൈത്ത്​ സിറ്റി: ഡോക്​ടർമാർ ഉൾപ്പെടെ ആരോഗ്യ പ്രവർത്തകരുടെ ക്വാറൻറീൻ കാലാവധി ഏഴുദിവസമാക്കാൻ കുവൈത്ത്​ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. വിദേശത്തുനിന്ന്​ അടിയന്തരമായി എത്തിക്കുന്ന ആരോഗ്യ മന്ത്രാലയം ജീവനക്കാർ നിലവിലെ രണ്ടാഴ്​ച പരിധിക്ക്​ പകരം ഇനി ഒരാഴ്​ച ക്വാറൻറീനിൽ ഇരുന്ന ശേഷം ജോലിക്ക്​ കയറും. കോവിഡ്​ പ്രതിരോധത്തിനായി കൂടുതൽ ജീവനക്കാരെ ആവശ്യമുള്ളതിനാലാണ്​ വിമാന വിലക്കുള്ള രാജ്യങ്ങളിൽനിന്ന്​ ആരോഗ്യ മന്ത്രാലയ ജീവനക്കാരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരുന്നത്​. ക്വാറൻറീൻ കാലയളവിൽ ഇവരും ശ്ലോനിക്​ മൊബൈൽ ആപ്ലിക്കേഷൻ ഡൗൺലോഡ്​ ചെയ്യണം. ക്വാറൻറീൻ പാലിക്കുന്നുവെന്ന്​ ഉറപ്പുവരുത്താൻ ട്രാക്ക്​ ചെയ്യാൻ ഇതുവഴി കഴിയും.

ഇക്കാലയളവിൽ എന്തെങ്കിലും രോഗ ലക്ഷണമുണ്ടായാൽ ആരോഗ്യ മന്ത്രാലയത്തെ ആപ്​ ഉപയോഗിച്ചു തന്നെ ബന്ധപ്പെടാനും കഴിയും. കുവൈത്തിൽ എത്തുന്ന എല്ലാവർക്കും ക്വാറൻറീൻ കാലാവധി ഏഴ്​ ദിവസമാക്കണമെന്ന വ്യോമയാന വകുപ്പി​െൻറ നിർദേശം ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിരുന്നില്ല. ആരോഗ്യമന്ത്രാലയം ഇതിൽ ​വിദഗ്​ധോപദേശം തേടുകയും കോവിഡ്​ കേസുകൾ സമീപ ദിവസങ്ങളിൽ കൂടുതലുള്ള സാഹചര്യത്തിൽ തൽക്കാലം എതിർപ്പ്​ അറിയിക്കുകയുമായിരുന്നു. കുവൈത്തിലെയും സമീപ രാജ്യങ്ങളിലെയും കോവിഡി​െൻറ തീവ്രതയും അപകടാവസ്ഥയും ഇതുമായി ബന്ധപ്പെട്ട്​ പഠനവിധേയമാക്കി. ഒരാഴ്ച ക്വാറൻറീനിൽ കഴിഞ്ഞ ശേഷം വീണ്ടും കോവിഡ്​ പരിശോധനക്ക്​ വിധേയമാക്കി നെഗറ്റിവ് ആണെങ്കിൽ നിർബന്ധിത ക്വാറൻറീൻ അവസാനിപ്പിക്കണമെന്ന നിർദേശമാണ്​ വ്യോമയാന വകുപ്പ്​ മുന്നോട്ടുവെച്ചത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.