കുവൈത്ത് സിറ്റി: ശൈഖ് ജാബിർ സ്റ്റേഡിയത്തിലെ ക്വാറൻറീൻ കേന്ദ്രം അടച്ചു. കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞതിനെ തുടർന്നാണ് കുവൈത്തിലെ ഏറ്റവും വലിയ കേന്ദ്രം പ്രവർത്തനം അവസാനിപ്പിച്ചത്. പൊതുമരാമത്ത് മന്ത്രാലയമാണ് സ്റ്റേഡിയത്തിൽ 5000ത്തിലേറെ കിടക്കകളുള്ള ക്വാറൻറീൻ കേന്ദ്രം നിർമിച്ചത്. കഴിഞ്ഞ 10 മാസത്തിനിടെ കോവിഡ് ബാധിതരായ നിരവധി പേർ ഇവിടെ ചികിത്സ നേടുകയും നിരീക്ഷണത്തിലിരിക്കുകയും ചെയ്തു.
ഫീൽഡ് മെഡിക്കൽ സെൻറർ, നഴ്സുമാർക്കും ആരോഗ്യ പ്രവർത്തകർക്കും താമസിക്കാനുള്ള സൗകര്യം, െഎ.സി.യു, ഫാർമസി എന്നിവയുൾക്കൊള്ളുന്ന കേന്ദ്രമാണ് ഇവിടെ സ്ഥാപിച്ചത്. നിർമാണം പെെട്ടന്ന് പൂർത്തീകരിക്കാൻ റെഡ്ക്രസൻറ് സൊസൈറ്റി വളൻറിയർമാരുടെ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ കുവൈത്തിൽ കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞു. മുൻകരുതൽ എന്നനിലക്കാണ് ചില ഫീൽഡ് ആശുപത്രികൾ നിലനിർത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.