കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ ഭീതിക്കിടെ കുവൈത്ത് സൈനിക വ്യോമതാവളത്തിന് നേരെ മിസൈൽ ആക്രമണം ഉണ്ടായെന്ന വാർത്ത തള്ളി സൈന്യം. ഇത്തരത്തിൽ ഒരു ആക്രമണവും ഉണ്ടായിട്ടില്ലെന്നും രാജ്യം സുരക്ഷിതമാണെന്നും സൈന്യം വ്യക്തമാക്കി. ഇതു സംബന്ധിച്ച് ചില സാമൂഹ്യ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകളെ തുടർന്നാണ് വിശദീകരണം.
വിശ്വസനീയവും ഔദ്യോഗികവുമായ ഉറവിടങ്ങളിൽനിന്ന് വാർത്തകൾ സ്വീകരിക്കണമെന്നും സോഷ്യൽ മീഡിയയിലെ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും ആർമി ജനറൽ സ്റ്റാഫ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.