കുവൈത്ത് സ്പോർട്സ് ക്ലബിെൻറ വാഹനം നശിപ്പിച്ച നിലയിൽ (ഫയൽ ചിത്രം)
കുവൈത്ത് സിറ്റി: ഇറാഖ് അധിനിവേശം കുവൈത്ത് കായിക മേഖലക്ക് ഏൽപിച്ചത് കനത്ത പരിക്ക്. കുവൈത്ത് സ്പോർട്സ് സീസൺ ആരംഭിക്കാൻ ഒരുങ്ങവെയാണ് ഇറാഖ് സൈന്യം പാഞ്ഞടുത്തത്.
കുവൈത്തിലെ സ്പോർട്സ് ക്ലബുകൾ നശിപ്പിക്കുകയോ കസ്റ്റഡി കേന്ദ്രങ്ങൾ ആക്കുകയോ ചെയ്ത സദ്ദാമിെൻറ സൈന്യം മൈതാനങ്ങളും കായിക ഉപകരണങ്ങളും സൗകര്യങ്ങളും വ്യാപകമായി നശിപ്പിച്ചു. കസ്മ, അൽ അറബി, ഖാദിസിയ തുടങ്ങിയ ക്ലബുകൾക്ക് വൻ നാശം സംഭവിച്ചു. 1990 ഒക്ടോബറിൽ ചൈനയിൽ നടന്ന 11ാമത് ഏഷ്യൻ ഗെയിംസിന് ഒരുങ്ങുകയായിരുന്നു കായിക താരങ്ങൾ.
പത്താമത് ഗൾഫ് കപ്പ് ഫുട്ബാളിൽ ജേതാക്കളായ കുവൈത്ത് ടീം ഏഷ്യൻ ഗെയിംസിനുള്ള ഒരുക്കത്തിെൻറ ഭാഗമായി ഫ്രാൻസിൽ പരിശീലനത്തിന് പോയതായിരുന്നു. അധിനിവേശത്തിെൻറ ഞെട്ടിപ്പിക്കുന്ന വാർത്തയറിഞ്ഞ ടീമംഗങ്ങളിൽ ഒരു വിഭാഗം സൗദി വഴി ഉടൻ രാജ്യത്ത് തിരിച്ചെത്തി. രാജ്യത്തിനായി ചെറുത്തുനിൽക്കുന്നതിലും മുന്നിലുണ്ടായിരുന്നത് കായിക താരങ്ങൾ തന്നെ. നിരവധി ദേശീയ താരങ്ങൾ രക്തസാക്ഷികളായി.
കുവൈത്തിലെ സ്റ്റേഡിയത്തിലെ സീറ്റുകൾ ഇറാഖി സൈന്യം നശിപ്പിച്ച നിലയിൽ (ഫയൽ ചിത്രം)
കുവൈത്ത് അധിനിവേശത്തിെൻറ വാർഷികം ആചരിക്കുന്ന വേളയിൽ അന്നത്തെ കുവൈത്ത് ഫുട്ബാൾ ടീം ക്യാപ്റ്റനായ മുഹമ്മദ് ഇബ്രാഹിം ഒാർമകൾ പങ്കുവെക്കുന്നു ''ഞങ്ങൾ ഫ്രാൻസിൽ പരിശീലനം ആരംഭിച്ച് മൂന്നു ദിവസം ആയിരുന്നുള്ളൂ. അപ്പോഴാണ് രാജ്യം അധിനിവേശത്തിന് ഇരയായ വാർത്ത വരുന്നത്. ഉടൻ ക്യാമ്പ് നിർത്തിവെച്ച് ഞങ്ങൾ സൗദി അതിർത്തി വഴി കുവൈത്തിലെത്തി. ഇവിടെയെത്തിയപ്പോൾ കണ്ട കാഴ്ചകൾ ഞെട്ടിക്കുന്നതായിരുന്നു. രാജ്യത്തെ ക്ലബുകളും സ്പോർട്സ് സൗകര്യങ്ങളും വ്യാപകമായി തകർത്തിരുന്നു.
കായിക മേഖലയെ പ്രത്യേകമായി ലക്ഷ്യം വെച്ചതായി തോന്നി''. ഇപ്പോൾ അധിനിവേശത്തിെൻറ കെടുതികൾ താണ്ടി കുവൈത്ത് കായിക മേഖല മുന്നോട്ടു കുതിക്കുകയാണ്.
ടോക്യോ ഒളിമ്പിക്സിൽ പത്ത് കുവൈത്തി താരങ്ങൾ മത്സരിക്കുന്നു.ഷൂട്ടിങ്ങിൽ അബ്ദുല്ല അൽ റഷീദിയിലൂടെ മെഡലും സ്വന്തമാക്കി. ഫുട്ബാൾ, ഷൂട്ടിങ്, ജല കായിക മേളകൾ, ബാസ്കറ്റ് ബാൾ, ഹാൻഡ് ബാൾ തുടങ്ങി കായിക ഇനങ്ങളിൽ ഏഷ്യയിലെ മോശമല്ലാത്ത ശക്തിയാണിന്ന് കുവൈത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.