പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ്
കുവൈത്ത് സിറ്റി: രാജ്യത്ത് പുതിയ മന്ത്രിസഭ നിലവിൽ വന്നു. പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ 15 അംഗ മന്ത്രിസഭയാണ് നിലവിൽ വന്നത്. പ്രധാനമന്ത്രി സമർപ്പിച്ച പട്ടികക്ക് ഡെപ്യൂട്ടി അമീറും കിരീടാവകാശിയുമായ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് അംഗീകാരം നൽകി.
എം.പിമാരുമായുള്ള അഭിപ്രായഭിന്നതകളും മന്ത്രിമാർക്കെതിരെ ദേശീയ അസംബ്ലിയിൽ കുറ്റവിചാരണ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിനുമിടെ ഈവർഷം ഫെബ്രുവരി 23നാണ് സർക്കാർ രാജി സമർപ്പിച്ചത്. തുടർന്ന് താൽക്കാലിക ചുമതലയിൽ തുടരാൻ മന്ത്രിസഭയോട് അമീർ ആവശ്യപ്പെട്ടിരുന്നു. മാർച്ച് അഞ്ചിന് ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹിനെ പ്രധാനമന്ത്രിയായി വീണ്ടും ചുമതലപ്പെടുത്തി അമീരി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കുവൈത്തിന്റെ 60 വർഷത്തെ രാഷ്ട്രീയ ചരിത്രത്തിനിടെ 42ാമത്തെ മന്ത്രിസഭയാണ് ഞായറാഴ്ച നിലവിൽ വന്നത്.
ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹ് (ഒന്നാം ഉപപ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, ആക്ടിങ് പ്രതിരോധ മന്ത്രി)
ഡോ.ഖാലിദ് അലി മുഹമ്മദ് അൽ ഫദേൽ (ഉപപ്രധാനമന്ത്രി, കാബിനറ്റ് കാര്യ സഹമന്ത്രി).
ഡോ.ബാദർ ഹമദ് അൽ മുല്ല (ഉപപ്രധാനമന്ത്രി, എണ്ണ, ദേശീയ അസംബ്ലി സഹമന്ത്രി).
ഫഹദ് അലി സായിദ് അൽ ഷാല (മുനിസിപ്പാലിറ്റി കാര്യ സഹമന്ത്രി, വാർത്താവിനിമയ സഹമന്ത്രി).
അബ്ദുറഹ്മാൻ അൽ മുതൈരി (വാർത്താവിതരണം, യുവജനകാര്യ സഹമന്ത്രി).
ഡോ. അഹ്മദ് അബ്ദുൽവഹാബ് അൽ അവാദി (ആരോഗ്യം)
അമാനി സുലൈമാൻ ബുക്കാമസ് (പൊതുമരാമത്ത്).
ഡോ. ഹമദ് അബ്ദുൽ വഹാബ് അൽ അദാനി (വിദ്യാഭ്യാസം- ഉന്നത വിദ്യാഭ്യാസ, ശാസ്ത്രഗവേഷണം)
ശൈഖ് സലീം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് (വിദേശകാര്യം).
മായ് ജാസിം അൽ ബഗ്ലി (സാമൂഹികകാര്യ-സാമൂഹിക വികസനം, വനിത-ശിശു സഹമന്ത്രി).
ഡോ. ആമിർ മുഹമ്മദ് അലി മുഹമ്മദ് (നീതിന്യായം, എൻഡോവ്മെന്റ്, ഇസ്ലാമിക് കാര്യം).
മുത്ലഖ് നായിഫ് ഉമർ അബു റഖ്ബ അൽ ഉതൈബി (വൈദ്യുതി, ജലം, പുനരുപയോഗ ഊർജം, ഭവനകാര്യ സഹമന്ത്രി).
മുഹമ്മദ് ഉസ്മാൻ മുഹമ്മദ് അൽ അയിബാൻ (വാണിജ്യം- വ്യവസായം)
മനാഫ് അബ്ദുൽ അസീസ് അൽ ഹജ്രി (ധനകാര്യം, സാമ്പത്തികം, നിക്ഷേപകാര്യ സഹമന്ത്രി).
ശൈഖ് തലാൽ ഖാലിദ് അൽ അഹ്മദ് അസ്സബാഹ്, ഡോ.ഖാലിദ് അലി മുഹമ്മദ് അൽ ഫദേൽ, ഡോ.ബാദർ ഹമദ് അൽ മുല്ല, ഫഹദ് അലി സായിദ് അൽ ഷാല, അബ്ദുറഹ്മാൻ അൽ മുതൈരി, ഡോ.അഹ്മദ് അബ്ദുൽവഹാബ് അൽ അവാദി, അമാനി സുലൈമാൻ ബുക്കാമസ്, ഡോ.ഹമദ് അബ്ദുൽ വഹാബ് അൽ അദാനി, ശൈഖ് സലീം അബ്ദുല്ലഅൽ ജാബിർ അസ്സബാഹ്, മായ് ജാസിം അൽ ബഗ്ലി, മുത്ലഖ് നായിഫ് ഉമർ അബു റഖ്ബ അൽ ഉതൈബി, മുഹമ്മദ് ഉസ്മാൻ മുഹമ്മദ് അൽ അയിബാൻ, മനാഫ് അബ്ദുൽ അസീസ് അൽ ഹജ്രി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.