ഭരണഘടനാ സംരക്ഷണ പോരാട്ടത്തിന് ഒ.ഐ.സി.സി ഐക്യദാർഢ്യം
കുവൈത്ത് സിറ്റി: ജനാധിപത്യവും മതേതരത്വവും ഇന്ത്യൻ ഭരണഘടനയും സംരക്ഷിക്കുന്നതിനായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടക്കുന്ന പോരാട്ടങ്ങൾക്ക് ഒ.ഐ.സി.സി കുവെത്ത് ഐക്യദാർഢ്യം.
ജനാധിപത്യ പ്രതിഷേധങ്ങളെ അടിച്ചമർത്തുകയും അവകാശങ്ങൾ നിഷേധിക്കുകയും ചെയ്യുന്നതിൽയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾക്കെതിരെയും ശക്തമായ പ്രതിഷേധം ഉയർന്നു.
ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് ബി.എസ്.പിള്ള അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര മുഖ്യപ്രഭാഷണം നടത്തി.
നാഷണൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ.നിസാം സ്വാഗതവും ട്രഷറർ സൂരജ് കണ്ണൻ നന്ദിയും പറഞ്ഞു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, വിപിൻ മാങ്ങാട്ട് , ജനറൽ സെക്രട്ടറിമാരായ ബിനോയ് ചന്ദ്രൻ,നിബു ജേക്കബ്, സുരേഷ് മാത്തൂർ, റസാക്ക് ചെറുതുരുത്തി, ഇല്യാസ് പുതുവച്ചേരി, രാമകൃഷ്ണൻ കള്ളാർ, റെജി കോരുത്, മാർട്ടിൻ പടയാട്ടിൽ, ജോയ്സ് എം ജോൺ,സോജി എബ്രഹാം, ജോസഫ്, ജേക്കബ് വർഗീസ്, റോയ് എബ്രഹാം, എബി അതിക്കയം, ബത്താർ വൈക്കം, ആന്റോ വാഴപ്പിള്ളി,ഹബീബ്, ഇസ്മായിൽ കൂനത്തിൽ, ശിവദാസൻ പിലാക്കാട്ട്, അക്ബർ വയനാട്, ലിപിൻ മുഴക്കുന്ന്, സുരേന്ദ്രൻ മുങ്ങത്ത്, സക്കീർ ഹുസൈൻ റിജോ കോശി, ജിജോ, അൽ അമീൻ, കലേഷ് പിള്ള, അനൂപ് ഒലിക്കൽ, റിഹാബ് തുണ്ടയിൽ, വിൽസൺ ബത്തേരി, അനിൽ ചീമേനി, ഷോബിൻ സണ്ണി, ഷെറിൻ ബിജു , നൗഷാദ് തീഡിൽ, വിജോ. പ്രജു എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.