ഐ.എ.കെ വനിതവേദി കാൻസർ ബോധവത്കരണ സെമിനാർ
സ്തനാർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ, നേരത്തെയുള്ള രോഗനിർണയം, സ്ക്രീനിംഗ് പരിശോധനകൾ, സ്വയം സ്തനപരിശോധന എന്നിവയെക്കുറിച്ച് വിശദമായ ബോധവൽക്കരണം നൽകി
കുവൈത്ത്സിറ്റി: ഇടുക്കി അസോസിയേഷൻ കുവൈത്ത് (ഐ.എ.കെ) വനിതാ വേദിയും മെട്രോ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി സ്തനാർബുദ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. ദജീജിലെ മെട്രോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഐ.എ.കെ. പ്രസിഡന്റ് അനീഷ് പ്രഭാകരൻ അധ്യക്ഷത വഹിച്ചു.
ഐ.എ.കെ. ജനറൽ സെക്രട്ടറി ജോൺലി തുണ്ടിയിൽ, മെട്രോ മെഡിക്കൽ ഗ്രൂപ്പ് പ്രതിനിധികളായ ബഷീർ ബാത്ത, ഫൈസൽ എന്നിവർ ആശംസകൾ നേർന്നു. വനിതാ വേദി ചെയർപേഴ്സൺ സോണിയ സൂജോ സ്വാഗതവും വൈസ് പ്രസിഡന്റ് ഷിജു ബാബു നന്ദിയും പറഞ്ഞു. മെട്രോ മെഡിക്കൽ കെയർ, ഫർവാനിയയിലെ ഗൈനക്കോളജിസ്റ്റ് ഡോ.ഹിമ സുഭാഷ് ബേബി ബോധവൽക്കരണ ക്ലാസ് നയിച്ചു.
സ്തനാർബുദത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ, നേരത്തെയുള്ള രോഗനിർണയം, സ്ക്രീനിംഗ് പരിശോധനകൾ, സ്വയം സ്തനപരിശോധന എന്നിവയെക്കുറിച്ച് വിശദമായ ബോധവൽക്കരണം നൽകി. പങ്കെടുത്തവർക്ക് സംശയങ്ങൾ തീർക്കാനും അവസരം ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.