Posted On
date_range Updated On
date_range നായ്ക്കളെ വളർത്തുന്നവർ ശ്രദ്ധിക്കണം
കുവൈത്ത് സിറ്റി: നായ്ക്കളുടെ ഉടമസ്ഥതയ്ക്കും പരിചരണത്തിനും കുവൈത്തിൽ പുതിയ മാർഗനിർദ്ദേശങ്ങൾ. വളർത്തു നായകൾക്ക് ലൈസൻസ് എടുക്കണമെന്നും സീരിയൽ നമ്പർ രേഖപ്പെടുത്തിയ ലോഹ ടാഗ് ഘടിപ്പിക്കണമെന്നും ഗവൺമെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ നിർദേശിച്ചതായി അൽ സയാസ പത്രം റിപ്പോർട്ടു ചെയ്തു. നായ്കളുടെ പരിശോധനയും റാബിസ് വാക്സിനേഷനും ഉറപ്പാക്കണം. പൊതുസ്ഥലങ്ങളിലും റോഡുകളിലും നായ്ക്കളെ കൊണ്ടുപോകുമ്പോൾ വായ മൂടുന്ന ഉപകരണവും, നിയന്ത്രിക്കാനുള്ള വള്ളിയും വേണം. നായക്ക് പേവിഷബാധയേറ്റാലോ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാലോ ഉടൻ വെറ്ററിനറി കേന്ദ്രത്തെ വിവരം അറിയിക്കണം.
ഈ ചട്ടങ്ങളുടെ ലംഘനത്തിന് ഒരു മാസം വരെ തടവോ, 30 ദീനാർ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷയോ ലഭിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.