Posted On
date_range Updated On
date_range അഹ്മദിയിൽ സുരക്ഷ പരിശോധന: 773 കിലോ കേടായ മത്സ്യം പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: അൽ കൂത്ത് കോംപ്ലക്സിലെ മത്സ്യച്ചന്തയിലും ഹാർബറിലും നടത്തിയ സുരക്ഷാ പരിശോധനയിൽ കേടായ 773 കിലോ മത്സ്യം പിടിച്ചെടുത്തു.
നിയമലംഘനം നടത്തിയ നിരവധി പേരെ പിടികൂടിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അഹ്മാദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റ്, കോസ്റ്റ് ഗാർഡ്, പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രിഷൻ, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ, വാണിജ്യ-വ്യവസായ മന്ത്രാലയം, എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി, പരിസ്ഥിതി പൊലീസ് എന്നിവർ സംയുക്തമായാണ് പരിശോധനാ നടത്തിയത്.
മദ്യപിച്ച നിലയിലായിരുന്ന രണ്ടുപേരെയും അറസ്റ്റ് ചെയ്തു. താമസാനുമതി കാലാവധി കഴിഞ്ഞ, താമസ നിയമം ലംഘിച്ച രണ്ടുപേരും പിടിയിലായി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും നിയമലംഘകരെ പിടികൂടുന്നതിനും പരിശോധനകൾ തുടരുമെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.