Posted On
date_range Updated On
date_range വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ട്വിറ്റർ ഹാക്ക് ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. 12ാം ഗ്രേഡ് വിദ്യാർഥികളുടെ അവസാന പരീക്ഷ കാമ്പസിൽ നേരിട്ട് നടത്തരുതെന്നും ഒാൺലൈനായി നടത്തണമെന്നും ട്വിറ്ററിലൂടെ ആവശ്യപ്പെടുകയായിരുന്നു. ട്വിറ്റർ ഹാക്ക് ചെയ്താണ് ഇത്തരമൊരു സന്ദേശം പ്രത്യക്ഷപ്പെടുത്തിയതെന്ന് സെൻറർ ഫോർ ഗവൺമെൻറ് കമ്യൂണിക്കേഷൻ സ്ഥിരീകരിച്ചു.
പരീക്ഷ കർശനമായ ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾക്ക് വിധേയമായി നേരിട്ടു തന്നെ നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി.മേയിലാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.