കുവൈത്ത് സിറ്റി: പുതുതായി ചുമതലയേറ്റ കുവൈത്ത് മന്ത്രിസഭയിലെ അംഗങ്ങൾ പാർലമെൻറിൽ സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. തുടർന്ന് മറ്റു മന്ത്രിമാരും ഭരണഘടനാനുസൃതം പ്രതിജ്ഞ ചൊല്ലി. പ്രതിരോധ ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ്, ആഭ്യന്തര മന്ത്രി ശൈഖ് അഹ്മദ് മൻസൂർ അസ്സബാഹ്, ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സഈദ്, വാണിജ്യ മന്ത്രി ഫഹദ് മുത്ലഖ് നാസർ അൽ ശരീആൻ, വിദ്യാഭ്യാസ മന്ത്രി അലി ഫഹദ് അൽ മുദഫ്, എണ്ണ ജല വൈദ്യുതി മന്ത്രി മുഹമ്മദ് അൽ ഫാരിസ്, ഔഖാഫ് മന്ത്രി ഈസ അൽ കൻദരി, വിദേശകാര്യ മന്ത്രി ശൈഖ് അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, മുനിസിപ്പൽ, ഐ.ടി മന്ത്രി ഡോ. റന അൽ ഫാരിസ്, നിയമമന്ത്രി ജമാൽ അൽ ജലാവി, പൊതുമരാമത്ത് മന്ത്രി അലി ഹുസൈൻ അലി അൽ മൂസ, സാമൂഹിക ക്ഷേമ മന്ത്രി മുബാറക് സൈദ് അൽ മുതൈരി, പാർലമെൻറ് കാര്യ മന്ത്രി മുഹമ്മദ് ഉബൈദ് അൽ റജ്ഹി, ധനമന്ത്രി അബ്ദുൽ വഹാബ് അൽ റഷീദ്, വാർത്താവിതരണ മന്ത്രി ഹമദ് അഹ്മദ് റൂഹുദ്ദീൻ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തത്. അതേസമയം, ചടങ്ങിനിടെ ചില എം.പിമാർ പ്രതിഷേധ ഭാഗമായി പുറത്തുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.