അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് ക്രിസ്ത്യൻ സഭ പ്രതിനിധികൾക്കൊപ്പം
കുവൈത്ത് സിറ്റി: നാഷനൽ ഇവാഞ്ചലിക്കൽ ചർച്ച് ചെയർമാൻ പാസ്റ്റർ ഇമ്മാനുവൽ ബെഞ്ചമിൻ ഗരീബിനെയും രാജ്യത്തെ വിവിധ ക്രിസ്ത്യൻ സഭാ പ്രതിനിധികളെയും അമീരി ദിവാൻകാര്യ മന്ത്രി ശൈഖ് ഹമദ് ജാബിർ അൽ അലി അസ്സബാഹ് സ്വീകരിച്ചു.
ബയാൻ പാലസിൽ നടന്ന സ്വീകരണ ചടങ്ങിൽ കത്തോലിക്കാ സഭ, കോപ്റ്റിക് ഓർത്തഡോക്സ്, ഗ്രീക്ക് ഓർത്തഡോക്സ്, ഗ്രീക്ക് കത്തോലിക്കാ, അർമേനിയൻ ഓർത്തഡോക്സ്, സെന്റ് പോൾസ് ചർച്ച് എന്നിവയുടെ പ്രതിനിധികൾ പങ്കെടുത്തു.
മതപരമായ സഹിഷ്ണുത, വിശ്വാസസ്വാതന്ത്രം, സമാധാനപരമായ സഹവർത്തിത്വം എന്നീ വിഷയങ്ങൾ യോഗത്തിൽ ചര്‍ച്ചയായി. രാജ്യത്തെ എല്ലാ നിവാസികൾക്കും മതപരമായ ആചാരങ്ങൾ അനുഷ്ഠിക്കാനുള്ള അവകാശം ഉറപ്പുവരുത്തുന്നതിൽ പ്രതിനിധികൾ നന്ദി രേഖപ്പെടുത്തി. കിരീടാവകാശിയുടെ ദിവാൻ മേധാവി ശൈഖ് താമർ ജാബിർ അൽ അഹ്മദ് അസ്സബാഹും സന്നിഹിതനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.