40 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന കു​വൈ​ത്ത് കൂ​ട്ടം വെ​ളി​യം​കോ​ട് ര​ക്ഷാ​ധി​കാ​രി മൊ​ഹി മു​ഹ​മ്മ​ദി​ന് ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്​

മൊഹി മുഹമ്മദിന്​ കുവൈത്ത് കൂട്ടം വെളിയംകോട് യാത്രയയപ്പ് നൽകി

കു​വൈ​ത്ത്​ സി​റ്റി: 40 വ​ർ​ഷ​ത്തെ പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന കു​വൈ​ത്ത് കൂ​ട്ടം വെ​ളി​യം​കോ​ട് ര​ക്ഷാ​ധി​കാ​രി മൊ​ഹി മു​ഹ​മ്മ​ദി​ന്​ (മൊ​യ്​​തു​ണ്ണി) സം​ഘ​ട​ന യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. ഫ​ർ​വാ​നി​യ ഷെ​ഫ് നൗ​ഷാ​ദ്സ് റെ​സ്​​റ്റാ​റ​ൻ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ ആ​ഷി​ഫ് റ​ഹ്​​മ​ത്തു​ല്ല, കു​വൈ​ത്ത് കൂ​ട്ടം സ്ഥാ​പ​കാം​ഗ​മാ​യ എം.​എ. ഇ​ബ്രാ​ഹിം കു​ട്ടി, ര​ക്ഷാ​ധി​കാ​രി മ​ജീ​ദ് എ​ന്നി​വ​ർ ഉ​പ​ഹാ​രം ന​ൽ​കി. സെ​ക്ര​ട്ട​റി ഹ​ഫീ​ഫ്, ട്ര​ഷ​റ​ർ റാ​ഫി ഓ​ർ​മ, വൈ​സ് പ്ര​സി​ഡ​ൻ​റ്​ എം.​എ​സ്. മു​ജീ​ബ്, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​വും കു​വൈ​ത്ത് കൂ​ട്ടം സാ​മ്പ​ത്തി​ക സ​ഹാ​യ​പ​ദ്ധ​തി ട്ര​ഷ​റ​റു​മാ​യ ഷെ​ബീ​ർ താ​ഴ​ത്തേ​ൽ​പ്പ​ടി, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം നൗ​ഫ​ൽ, മു​ബാ​റ​ക് മൊ​ഹി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മൊ​ഹി മു​ഹ​മ്മ​ദ്​ ദീ​ർ​ഘ​കാ​ല​മാ​യി കു​വൈ​ത്ത് സ​ർ​ക്കാ​ർ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.