ഒന്നാം മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഉസാമ അൽ ഷാഹീനോടൊപ്പം കെ.വി. മുഹമ്മദ് ഫൈസൽ, അബ്‌ദുറസാഖ് നദ്‌വി, പി.ടി. ഷാഫി എന്നിവർ

കെ.ഐ.ജി സംഘം പാർലമെന്റ് അംഗങ്ങളെ സന്ദർശിച്ചു

കുവൈത്ത് സിറ്റി: പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച പുതിയ അംഗങ്ങളെ കേരള ഇസ്‌ലാമിക് ഗ്രൂപ് കുവൈത്ത് പബ്ലിക് റിലേഷൻ കമ്മിറ്റി അംഗങ്ങൾ സന്ദർശിച്ചു.

ഒന്നാം മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഉസാമ അൽ ഷാഹീൻ, രണ്ടാം മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഹമദ് മുഹമ്മദ് അൽ മത്തർ മൂന്നാം മണ്ഡലത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡോ. അബ്‌ദുൽ അസീസ് അൽ സഖയ്ബി എന്നിവരെയാണ് കെ.ഐ.ജി സംഘം സന്ദർശിച്ചത്.

മൂന്നു പേരുടെയും ദീവാനിയകളിൽ എത്തി അഭിനന്ദനം രേഖപ്പെടുത്തിയ സംഘം പുതിയ ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിർവഹിക്കാൻ ആശംസകൾ അറിയിക്കുകയും ചെയ്‌തു. സെക്രട്ടറി പി.ടി. ഷാഫി, അറബ് റിലേഷൻ കൺവീനർ അബ്‌ദുറസാഖ് നദ്‌വി, പി.ആർ. കൺവീനർ കെ.വി. മുഹമ്മദ് ഫൈസൽ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - The KIG team visited the Members of Parliament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.