കെട്ടിടങ്ങളിൽ അഗ്നിരക്ഷാ ചട്ടങ്ങൾ കർശനമാക്കി ഫയർഫോഴ്സ്; നിരവധി സ്ഥാപനങ്ങൾക്ക് നോട്ടീസും അടച്ചുപൂട്ടലും

കുവൈത്ത് സിറ്റി: കെട്ടിടങ്ങളിലും അനുബന്ധ സൗകര്യങ്ങളിലും തീപിടുത്ത സുരക്ഷാ-പ്രതിരോധ മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനായി ഫയർ ഫോഴ്സ് പരിശോധന തുടരുന്നു. തലസ്ഥാന ഗവർണറേറ്റിലെ ഖിബ്‌ല മേഖലയിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി.

40 സ്ഥാപനങ്ങൾക്ക് നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി. കെട്ടിടങ്ങളിലും മറ്റ് സൗകര്യങ്ങളിലും അഗ്നിബാധ തടയുന്നതിനുള്ള ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സുരക്ഷ മെച്ചപ്പെടുത്താനുമായി ഫയർ ഫോഴ്‌സ് നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമാണ് പരിശോധന. പരിശോധന തുടരുമെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - Fire Force tightens fire safety regulations in buildings

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.