Posted On
date_range Updated On
date_range ട്രാൻസ്‌ഫോർമറിന്റെ പൂട്ട് തകർത്ത് കേബിളുകൾ മോഷ്ടിച്ചു
കുവൈത്ത് സിറ്റി: ഖൈതാനിൽ ഇലക്ട്രിക്കൽ ട്രാൻസ്‌ഫോർമറിന്റെ പൂട്ട് തകർത്ത് കേബിളുകൾ മോഷ്ടിച്ചു. ഏകദേശം 2,940 ദീനാർ വിലമതിക്കുന്ന 12 ഇലക്ട്രിക്കൽ കേബിളുകളാണ് അജ്ഞാതൻ കവർന്നത്.
സുരക്ഷാ അധികൃതർ അന്വേഷണം ആരംഭിച്ചു. വൈദ്യുതി-ജല-പുനരുപയോഗ ഊർജ്ജ മന്ത്രാലയം ജീവനക്കാരുടെ പരിശോധനയിൽ പൂട്ട് തകർത്തതായി കണ്ടെത്തിയതോടെയാണ് കേബിൾ മോഷണ വിവരം പുറത്തറിഞ്ഞത്.
സംഭവത്തിൽ കേസെടുത്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. വിരലടയാളങ്ങളും മറ്റ് തെളിവുകളും ശേഖരിക്കുന്നതിനായി ക്രിമിനൽ അന്വേഷണ ഉദ്യോഗസ്ഥർ സഥലത്തെത്തി. പ്രതിയെ പിടികൂടുന്നതിനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.