കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ ഖുർആൻ പഠിതാക്കളുടെ സംഗമത്തിൽ നിയാസ് ഇസ്‌ലാഹി സംസാരിക്കുന്നു

‘ഇസ്‍ലാമിലെ അനന്തരാവകാശം നീതിയും സമത്വവും ഉറപ്പാക്കുന്നത്’

കുവൈത്ത് സിറ്റി: കെ.ഐ.ജി കുവൈത്ത് സിറ്റി ഏരിയ ഖുർആൻ പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. ഒരുമ ഹാളിൽ ചേർന്ന സംഗമത്തിൽ ‘ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങൾ’ എന്ന വിഷയത്തിൽ നിയാസ് ഇസ്‌ലാഹി ക്ലാസെടുത്തു. മതപരവും സാമൂഹികവുമായ തലങ്ങളിൽ നീതിയും സമത്വവും ഉറപ്പാക്കുന്നതാണ് ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങൾ.

സ്ത്രീകളുടെയും പുരുഷന്മാരുടെയും അവകാശങ്ങൾ, വിഹിതം നിശ്ചയിക്കുന്നതിലെ യുക്തി, കടങ്ങളും വസിയ്യത്തുകളും തീർത്തതിന് ശേഷം മാത്രം സ്വത്ത് വീതം വെക്കേണ്ടതിന്റെ പ്രാധാന്യം എന്നിവ അദ്ദേഹം വിശദീകരിച്ചു. എല്ലാ സാമ്പത്തിക ഉത്തരവാദിത്തങ്ങളും പുരുഷന് നൽകുന്നതിനാലാണ് അനന്തരാവകാശ നിയമങ്ങളിൽ പുരുഷന് കൂടുതൽ ഓഹരി ലഭിക്കുന്നത്.

ഈ നിയമങ്ങളെക്കുറിച്ചുള്ള ശരിയായ അറിവ് തെറ്റിദ്ധാരണകൾ അകറ്റാനും കുടുംബബന്ധങ്ങൾ സുദൃഢമാക്കാനും സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അനന്തരാവകാശ നിയമങ്ങളുമായി ബന്ധപ്പെട്ടുള്ള സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി. അസീസ് തുവ്വൂർ ഖുർആൻ ക്ലാസ് എടുത്തു. കെ.ഐ.ജി സിറ്റി ഏരിയ ആക്ടിങ് പ്രസിഡന്റ് യുസുഫ് ദാറുസ്സലാം അധ്യക്ഷത വഹിച്ചു.

Tags:    
News Summary - ‘Inheritance in Islam ensures justice and equality’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.