മക്കക്ക് നേരെ ആക്രമണ ശ്രമം നിന്ദ്യമായ പ്രവൃത്തി; അപലപിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: ഡ്രോൺ ഉപയോഗിച്ച് മക്കയെ ലക്ഷ്യമിടാൻ ഹൂതി വിമതർ നടത്തിയ ശ്രമത്തെ കുവൈത്ത് ശക്തമായി അപലപിച്ചു. ഭീരുത്വപരവും നിന്ദ്യവുമായ ഈ പ്രവൃത്തി മുസ്ലീങ്ങളുടെ ഖിബ്‌ലയുടെ പവിത്രത ലംഘിക്കുന്നതും, അതിന്റെ മതപരമായ പ്രാധാന്യത്തെയും മുസ്ലീങ്ങളുടെ വികാരങ്ങളെയും അവഹേളിക്കുന്നതുമാണെന്ന് കുവൈത്ത് വ്യക്തമാക്കി.

സൗദി അറേബ്യയുടെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനും, വിശുദ്ധ പള്ളികൾ സംരക്ഷിക്കുന്നതിനും അവയുടെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനുമായി ആ രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും കുവൈത്ത് പ്രഖ്യാപിച്ചു.

ആക്രമണ ശ്രമത്തെ പരാജയപ്പെടുത്തുന്നതിൽ റോയൽ സൗദി എയർ ഡിഫൻസ് ഫോഴ്‌സ് പ്രകടിപ്പിച്ച ജാഗ്രതയെയും കാര്യക്ഷമതയെയും കുവൈത്ത് അഭിനന്ദിച്ചു. സൗദി അറേബ്യയുടെ സുരക്ഷ കുവൈത്തിന്റെയും ജി.സി.സി രാജ്യങ്ങളുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്നും ഊന്നിപ്പറഞ്ഞു.

Tags:    
News Summary - Kuwait condemns attempted attack on Mecca as despicable act

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.