ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി
കുവൈത്ത് സിറ്റി: ഇറാഖ് പ്രധാനമന്ത്രി മുസ്തഫ അൽ കാദിമി അടുത്തയാഴ്ച കുവൈത്ത് സന്ദർശിക്കും. ഇറാഖ് വിദേശകാര്യ മന്ത്രാലയം അറിയിച്ചതാണിത്.
കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ്, സ്പീക്കർ മർസൂഖ് അൽ ഗാനിം എന്നിവരുമായും കുവൈത്തിലെ വ്യവസായ പ്രമുഖരുമായും അദ്ദേഹം ചർച്ചനടത്തും.
കുവൈത്തി വ്യവസായികളെ ഇറാഖിൽ നിക്ഷേപത്തിന് ക്ഷണിക്കുന്നത് സന്ദർശനത്തിെൻറ പ്രധാനലക്ഷ്യങ്ങളിലൊന്നാണ്. വാണിജ്യ വ്യവസായ രംഗത്ത് സഹകരണം ശക്തമാക്കാൻ ഇറാഖും കുവൈത്തും തീരുമാനിച്ചിട്ടുണ്ട്. യുദ്ധത്തിെൻറ മുറിവുണങ്ങി ഉൗഷ്മളമായ സാഹോദര്യ ബന്ധമാണ് അയൽരാജ്യങ്ങൾക്കിടയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.