വാണിജ്യ സമുച്ചയങ്ങളിൽ മുനിസിപ്പൽ സംഘം പരിശോധന നടത്തുന്നു
Posted On
date_range Updated On
date_range വാണിജ്യ സമുച്ചയങ്ങളിൽ പരിശോധന കാമ്പയിൻ തുടങ്ങി
കുവൈത്ത് സിറ്റി: കുവൈത്ത് മുനിസിപ്പാലിറ്റി വാണിജ്യ സമുച്ചയങ്ങളിൽ പരിശോധന കാമ്പയിൻ ആരംഭിച്ചു. വാക്സിൻ എടുക്കാത്തവരെ പ്രവേശിപ്പിക്കരുത്, മാസ്ക് ധരിക്കൽ നിർമന്ധമാണ്, കടകളിൽ പ്രവേശിപ്പിക്കാവുന്ന ആളുകളുടെ പരിധി പാലിക്കണം തുടങ്ങിയ നിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
പ്രതിദിന കോവിഡ് കേസുകൾ 1500ന് അടുത്ത് എത്തിയ സാഹചര്യത്തിലാണ് ഒരിടവേളക്കുശേഷം നടപടി കർശനമാക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫീൽഡ് പരിശോധനക്ക് മുനിസിപ്പാലിറ്റി പ്രത്യേക സംഘം രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.