ആദ്യ കു​ൈവത്ത്​ വിമാനം കൊച്ചിയിൽനിന്ന്​

കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ​യി​ൽ​നി​ന്ന്​ നേ​രി​ട്ടു​ള്ള വി​മാ​ന സ​ർ​വി​സി​ന്​ ആ​ഴ്​​ച​യി​ൽ 5528 സീ​റ്റ്​ അ​നു​വ​ദി​ച്ച്​ കു​വൈ​ത്ത്​ വ്യോ​മ​യാ​ന വ​കു​പ്പ്. ഇ​തി​ൽ പ​കു​തി കു​വൈ​ത്തി വി​മാ​ന​ക്ക​മ്പ​നി​ക​ളാ​യ കു​വൈ​ത്ത്​ എ​യ​ർ​വേ​​സും ജ​സീ​റ എ​യ​ർ​വേ​​സും പ​ങ്കി​െ​ട്ട​ടു​ക്കും.

ഇ​ന്ത്യ​ൻ വി​മാ​ന ക​മ്പ​നി​ക​ളു​ടെ വി​ഹി​തം വീ​തി​ച്ചു​ന​ൽ​കാ​ൻ കു​വൈ​ത്ത്​ വ്യോ​മ​യാ​ന വ​കു​പ്പ്​ മേ​ധാ​വി യൂ​സു​ഫ്​ അ​ൽ ഫൗ​സാ​ൻ ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന വ​കു​പ്പി​ന്​ അ​യ​ച്ച ക​ത്തി​ൽ നി​ർ​ദേ​ശി​ച്ചു. ഇ​ത​നു​സ​രി​ച്ച്​ ആ​ദ്യ വി​മാ​നം കൊച്ചിയിൽനിന്ന്​ വ്യാ​ഴാ​ഴ്​​ച​യു​ണ്ടാ​കും. 1,15,000 രൂ​പ മു​ത​ൽ​ക്കാ​ണ്​ ടി​ക്ക​റ്റ്​ നി​ര​ക്ക്.

ഇ​ന്ത്യ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന സ​ർ​വി​സി​ന്​ വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ​ത്​ തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ത്യേ​ക എ​യ​ർ ബ​ബി​ൾ സം​വി​ധാ​ന​ത്തി​ലൂ​ടെ​യാ​ണ്​ ഇ​പ്പോ​ൾ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്ന​ത്. ആ​ദ്യ​ദി​നം 656, ര​ണ്ടാം ദി​നം 1112, മൂ​ന്നാം​ദി​നം 648, നാ​ലാം ദി​നം 648, അ​ഞ്ചാം ദി​നം 1088, ആ​റാം ദി​നം 638, ഏ​ഴാം​ദി​നം 738 എ​ന്നി​ങ്ങ​നെ​യാ​ണ്​ േക്വാ​ട്ട നി​ശ്ച​യി​ച്ച​ത്. ഒാ​രോ ദി​വ​സ​ത്തെ​യും േക്വാ​ട്ട​യു​ടെ പ​കു​തി ഇ​ന്ത്യ​ൻ വി​മാ​ന​ക്ക​മ്പ​നി​ക​ൾ​ക്കാ​ണ്.

Tags:    
News Summary - The first Kuwait flight from Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.