വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹിയ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ

ഫർഹാനുമായി ചർച്ചയിൽ

വിദേശകാര്യ മന്ത്രി വിവിധ രാജ്യങ്ങളിലെ മന്ത്രിമാരുമായി ചർച്ച നടത്തി

കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹിയ സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനുമായി ചർച്ച നടത്തി. ജർമ്മനിയിലെ മ്യൂണിക്കിൽ നടക്കുന്ന മ്യൂണിക്ക് സെക്യൂരിറ്റി കോൺഫറൻസിൻ്റെ 60-ാം പതിപ്പിനോടനുബന്ധിച്ചായിരുന്നു ചർച്ച. കുവൈത്തും സൗദിയും തമ്മിലുള്ള ചരിത്രപരമായ ബന്ധം എല്ലാ മേഖലകളിലും ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ കൂടിക്കാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തു.

പൊതുവായി താൽപ്പര്യമുള്ള മറ്റു വിഷയങ്ങളും പ്രാദേശിക, അന്തർദേശീയ സംഭവവികാസങ്ങളും,ഗസ്സയിലെ സാഹചര്യങ്ങളും അത് പരിഹരിക്കാനുള്ള ശ്രമങ്ങളും അവലോകനം ചെയ്തു. ഗൾഫ് കോ-ഓപ്പറേഷൻ കൗൺസിൽ അംഗരാജ്യങ്ങൾ തമ്മിലുള്ള സംയുക്ത പ്രവർത്തനവും കുവൈത്തും ഇറാഖും തമ്മിലുള്ള സമുദ്രാതിർത്തി നിർണയിക്കുന്നതുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സംഭവവികാസങ്ങളും വിലയിരുത്തി.

സെൻ്റർ ഫോർ ഗ്ലോബൽ സിറ്റിസൺസ് ചെയർമാൻ ബാൻ കി മൂണുമായും വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹിയ ചർച്ച നടത്തി. ആഗോള സുസ്ഥിര വികസനവും സമാധാനവും പിന്തുണക്കുന്നതിലും ലോകമെമ്പാടുമുള്ള പൗരന്മാരെ സംരക്ഷിക്കുന്നതിലും ലിംഗസമത്വം ഉറപ്പാക്കുന്നതിലും സ്ത്രീകളുടെയും കുട്ടികളുടെയും യുവാക്കളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിലും കേന്ദ്രത്തിന്റെ പ്രധാന പങ്ക് കൂടികാഴ്ചയിൽ ഇരുവരും പങ്കുവെച്ചു.

ബഹ്‌റൈൻ വിദേശകാര്യമന്ത്രി അബ്ദുല്ലത്തീഫ് അൽ സയാനി,ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സമേഹ് ശുക്രി,ജോർഡൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ അയ്മാൻ അൽ സഫാദി, കനേഡിയ, ബെൽജിയം, ശ്രീലങ്ക, മാലദ്വീപ് വിദേശ കാര്യമന്ത്രിമാരുമായും യമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ നേതാവും ഇറാഖിലെ കുർദിസ്ഥാൻ റീജിയൺ പ്രസിഡൻ്റുമായും വിദേശകാര്യ മന്ത്രി അബ്ദുല്ല അൽ യഹിയ പ്രത്യേകം കൂടിക്കാഴ്ച നടത്തി. സമകാലിക രാഷ്ട്രീയ വിശയങ്ങളും ഫലസതീൻ പ്രശ്നവും അബ്ദുല്ല അൽ യഹ്യ കൂടിക്കാഴ്ചകളിൽ ഉണർത്തി.

Tags:    
News Summary - The External Affairs Minister held discussions with the Ministers of various countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.