കുവൈത്ത് സിറ്റി: സൈനിക സഹകരണത്തിന് കുവൈത്ത്-ഫ്രാൻസ് ചർച്ച. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹ്മദ് ഫഹദ് അൽ അഹ്മദ് അസ്സബാഹും കുവൈത്ത് സന്ദർശിക്കുന്ന ഫ്രഞ്ച് മന്ത്രി സെബാസ്റ്റ്യൻ ലെകോർണുമായി പരസ്പര സഹകരണം സംബന്ധിച്ചും സൗഹൃദ ബന്ധം ദൃഢമാക്കുന്നതുസംബന്ധിച്ചും ചർച്ച നടത്തി.
ആർമി ഓഫിസേഴ്സ് ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന യോഗത്തിൽ പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളടക്കം ചർച്ചചെയ്തു. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ സുദൃഢതയും വൈദഗ്ധ്യം പരസ്പരം കൈമാറ്റം ചെയ്യുന്നതിനുള്ള സഹകരണത്തെയും വിപുലീകരണത്തെയും ഉപപ്രധാനമന്ത്രി പ്രശംസിച്ചു.
കുവൈത്ത് സന്ദർശിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച മന്ത്രി ലെകോർനു ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും പങ്കാളിത്തം നേടുന്നതിനും സൈനിക സഹകരണം വർധിപ്പിക്കുന്നതിനുമുള്ള പാരിസിന്റെ അഭിലാഷം അറിയിച്ചു. കൂടിക്കാഴ്ചയിൽ കുവൈത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.