ആർമി ജനറൽ സ്റ്റാഫ് മേധാവി ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽഷുറൈയാൻ റഷ്യൻ ഫെഡറൽ സർവിസ് ഫോർ മിലിട്ടറി-ടെക്നിക്കൽ കോഓപറേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഫ്രോൾകിൻ


അലക്സിയുമായി കൂടിക്കാഴ്ചയിൽ


ആർമി ചീഫ് റഷ്യൻ ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: കുവൈത്ത് സന്ദർശനത്തിനെത്തിയ റഷ്യൻ ഫെഡറൽ സർവീസ് ഫോർ മിലിട്ടറി-ടെക്നിക്കൽ കോഓപറേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഫ്രോൾകിൻ അലക്സിയുമായി കുവൈത്ത് ആർമി ജനറൽ സ്റ്റാഫ് മേധാവി ലഫ്റ്റനന്റ് ജനറൽ ഖാലിദ് അൽ ഷുറൈയാൻ കൂടികാഴ്ച നടത്തി.

ഇരുരാജ്യങ്ങളുടെയും പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങളും, ബന്ധം ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. റഷ്യൻ ഉദ്യോഗസ്ഥനെയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന പ്രതിനിധി സംഘത്തെയും അൽ ഷുറൈയാൻ സ്വീകരിച്ചു. കുവൈത്തിലെ റഷ്യൻ അംബാസഡർ വ്ലാഡിമിർ ഷെൽറ്റോവും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

Tags:    
News Summary - Kuwait Chief Meets Russian Delegation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.