കെ.കെ.എം.എ യാത്രയയപ്പ് യോഗത്തിൽ എ.പി.അബ്ദുൽ സലാം സംസാരിക്കുന്നു




എ.പി.അബ്ദുൽ സലാമിന് കെ.കെ.എം.എ യാത്രയയപ്പ്

കെ.കെ.എം.എയുടെ സ്ഥാപക നേതാക്കളിലൊരാളായ എ.പി.അബ്ദുൽ സലാം ഓർഗനൈസിംഗ് സെക്രട്ടറി, ജനറൽ സെക്രട്ടറി, പ്രസിഡന്റ്, വൈസ് ചെയർമാൻ, ചെയർമാൻ തുടങ്ങിയ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്

കുവൈത്ത് സിറ്റി: പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെ.കെ.എം.എയുടെ സ്ഥാപക നേതാക്കളിലൊരാളും മുൻ ചെയർമാനുമായ എ.പി.അബ്ദുൽ സലാമിന് കെ.കെ.എം.എ യാത്രയയപ്പ് നൽകി. ഫർവാനിയയിലെ നൗഷാദ് ഷെഫ് റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കെ.കെ.എം.എ രക്ഷാധികാരി പി.കെ അക്ബർ സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര പ്രസിഡന്റ് കെ.സി.റഫീഖ് അധ്യക്ഷത വഹിച്ചു.

2001-ൽ രൂപീകൃതമായ കെ.കെ.എം.എയുടെ സ്ഥാപക നേതാക്കളിലൊരാളായ എ.പി.അബ്ദുൽ സലാം ഓർഗനൈസിംഗ് സെക്രട്ടറി, ജനറൽ സെക്രട്ടറി, പ്രസിഡന്റ്, വൈസ് ചെയർമാൻ, ചെയർമാൻ തുടങ്ങിയ വിവിധ പദവികൾ വഹിച്ചിട്ടുണ്ട്. അദ്ദേഹം ഉന്നതാധികാര സമിതിയായ പോളിസി മാനേജ്മെന്റ് ടീം അംഗമാണ്.

അഫ്സൽ ഖാൻ (മലബാർ ഗോൾഡ്), ശംസുദ്ദീൻ ഫൈസി (കെ.ഐ.സി), പി.ടി.ശരീഫ് (കെ.ഐ.ജി), ടി.വി. ഹിക്മത് (കല), ബി.എസ്. പിള്ള, കൃഷ്ണൻ കടലുണ്ടി (ഒ.ഐ.സി.സി), സുനാസ് ഷുക്കൂർ (കെ.കെ.ഐ.സി), സത്താർ കുന്നിൽ (ഐ.എം.സി.സി), ഡോ. അബ്ദുൽ ഹമീദ് (കെ.എൻ.എം ഹുദ സെന്റർ), ബാബുജി ബത്തേരി, ഖലീലുറഹ്മാൻ, ഇബ്രാഹിം കുന്നിൽ, കെ.ബഷീർ, എച്ച്.എ. അബ്ദുൽ ഗഫൂർ, ബി.എം. ഇഖ്ബാൽ, സെയ്ദ് റഫീഖ്, ഒ.പി.ശറഫുദ്ധീൻ, നവാസ് കാതിരി, മുനീർ കുണിയ, കെ.എച്ച് മുഹമ്മദ് കുഞ്ഞി, പി.എം.ഹാരിസ്, സി.എൻ.നിസാമുദ്ധീൻ, ഷംസീർ നാസർ, അഹ്മദ് കല്ലായി,മുഹമ്മദ് അലി കടിഞ്ഞിമൂല,ഫിറോസ്.ടി, പി.പി.പി.സലീം, കെ.ടി.റഫീഖ്, ലത്തീഫ് ശാദിയ എന്നിവർ സംസാരിച്ചു.

കെ.കെ.എം.എയുടെ കേന്ദ്ര, എക്സിക്യൂട്ടീവ്, സോണൽ, ബ്രാഞ്ച് കമ്മിറ്റികളുടെ നേതൃത്വത്തിൽ എ.പി. അബ്ദുൽ സലാമിന് മൊമെന്റോകളും, ഉപഹാരങ്ങളും സമ്മാനിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി സുൽഫിഖർ സ്വാഗതവും, കമ്മ്യൂണിക്കേഷൻ സെക്രട്ടറി കെ.സി.അബ്ദുൽ കരീം നന്ദിയും പറഞ്ഞു.

Tags:    
News Summary - Kuwait KKMA Honors Leader Salam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.