ഫയർ ഫോഴ്സ് ഉദ്യോഗസഥൻ സഥാപനത്തിൽ നോട്ടീസ് പതിക്കുന്നു
Posted On
date_range Updated On
date_range കുവൈത്തിൽ ഫയർഫോഴ്സ് പരിശോധന കർശനം; 66 സ്ഥാപനങ്ങൾക്ക് താഴ് വീണു
കുവൈത്ത് സിറ്റി: കാപ്പിറ്റൽ, ഫർവാനിയ ഗവർണറേറ്റുകളിൽ കുവൈത്ത് ഫയർ ഫോഴ്സ് പരിശോധന. ക്രമക്കേടുകൾ കണ്ടെത്തിയ 66 സ്ഥാപനങ്ങൾ അടച്ചുപൂട്ടി. 126 സ്ഥാപനങ്ങൾക്ക് നോട്ടീസുകളും മുന്നറിയിപ്പുകളും നൽകി.
സുരക്ഷാ, അഗ്നിശമന മാനദണ്ഡങ്ങൾ ഉറപ്പുവരുത്തൽ, നിയമം ലംഘിക്കുന്ന കെട്ടിടങ്ങളെയും സ്ഥാപനങ്ങളെയും കണ്ടെത്തൽ എന്നിവ ലക്ഷ്യമിട്ടായിരുന്നു പരിശോധനയെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. ഇത്തരം പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.