അപകടത്തിൽ തകർന്ന കാർ
Posted On
date_range Updated On
date_range കാർ മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു
കുവൈത്ത് സിറ്റി: ജഹ്റ ഹൈവേയിൽ കാർ മരത്തിലിടിച്ച് ഡ്രൈവർ മരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അപകടം. അപകടത്തിൽ കാറിന്റെ മുൻഭാഗം വലിയ രൂപത്തിൽ തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയതാണ് ഡ്രൈവറുടെ മരണത്തിനു കാരണം. അപകടവിവരം അറിഞ്ഞ ഉടനെ സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്മെന്റ് ജനറൽ ഫയർഫോഴ്സിന് വിവരം കൈമാറിയതായി പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു. അഗ്നിശമന സേന ഉടൻ സഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു. വാഹന ഡ്രൈവർ അപ്പോഴേക്കും മരിച്ചിരുന്നതായാണ് വിവരം. മൃതദേഹം പുറത്തെടുത്ത് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.