കുവൈത്ത് സിറ്റി: സൂഖ് ഷാർക്കിന് എതിർവശത്ത് പ്രവാസിയുടെ മൃതദേഹം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഫയർഫൈറ്റിങ് മറൈൻ റെസ്ക്യൂ ടീമാണ് മൃതദേഹം കണ്ടെടുത്തത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. ശൂവൈഖ് സെന്ററിലെ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ ടീം ആവശ്യമായ നടപടികൾ സ്വീകരിച്ച് മൃതദേഹം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
മറ്റൊരു സംഭവത്തിൽ ഖുറൈൻ മറൈൻ ഏരിയയിലെ ബീച്ചിൽ അപകടത്തിൽപെട്ട സ്ത്രീയെ ഫയർ ആൻഡ് മറൈൻ റെസ്ക്യൂ സെന്റർ സംഘം രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാവിലെയാണ് അപകടം. സംഭവം അറിഞ്ഞ ഉടൻ കുതിച്ചെത്തിയ മഹ്ലാബ് ഫയർ ആൻഡ് മറൈൻ റെസ്ക്യൂ സെന്റർ സംഘം സ്ത്രീയെ രക്ഷപ്പെടുത്തി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.