ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചു സേന

കുവൈത്ത് സിറ്റി: രാജ്യത്തിന് നേരയെുള്ള ആക്രമണങ്ങളെ ശക്തമായി പ്രതിരോധിച്ചു സേന. 24 മണിക്കൂറിനിടെ എട്ട് ബാലിസ്റ്റിക് മിസൈലും 19 ഡ്രോണുകളും സേന വിജയകരമായി പ്രതിരോധിച്ചു അപകടങ്ങൾ ഒഴിവാക്കി. ആക്രമണത്തിന്റെ തുടക്കം മുതൽ ഇതുവരെ കുവൈത്തിനെ ലക്ഷ്യമാക്കിയത് ഒൻപത് ക്രൂസ് മിസൈലും 327 ബാലിസ്റ്റിക് മിസൈലും 709 ഡ്രോണുകളുമാണ്.

കഴിഞ്ഞ 24 മണിക്കൂറിൽ പ്രതിരോധത്തിനിടെ അവശിഷ്ട്ടങ്ങൾ വീണ 20 കേസുകൾ റിപ്പോർട്ട് ചെയ്തു. ആക്രമണം ആരംഭിച്ചത് മുതൽ ഇത്തരത്തിലുള്ള 669 കേസുകളാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ കൈകാര്യം ചെയ്തത്. സമീപ ദിവസങ്ങളിൽ രണ്ട് വൈദ്യുതി, ജല ഡീസലൈനേഷൻ പ്ലാന്റുകൾ ആക്രമിക്കപ്പെട്ടുവെങ്കിലും

വൈധ്യുതി ജല സംവിധാനങ്ങൾ സുസ്ഥിരവും നിയന്ത്രണത്തിലുമാണെന്ന് വൈദ്യുതി മന്ത്രാലയ വക്താവ് വ്യക്തമാക്കി. സ്വദേശികളും പ്രവാസികളും സുരക്ഷാ നിർദേശങ്ങൾ കർശനമായി പാലിക്കണം. അധികാരികളുമായി ചേർന്ന് നിൽക്കൽ ഓരോരുത്തരുടെയും കടമയാണെന്നും അധികൃതർ ഉണർത്തി.

Tags:    
News Summary - The army strongly repelled the attacks.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.