Posted On
date_range Updated On
date_range പ്ലാസ്റ്റിക് ക്യാപ്പുകളില്ലാത്ത എൽ.പി.ജി സിലിണ്ടറുകൾ വിതരണം ചെയ്യും
കുവൈത്ത് സിറ്റി: കുവൈത്തിൽ പ്ലാസ്റ്റിക് ക്യാപ്പുകളില്ലാത്ത എൽ.പി.ജി സിലിണ്ടറുകൾ വിതരണം ചെയ്യുമെന്ന് കെ.എൻ.പി.സി അറിയിച്ചു. ആഗസ്റ്റ് അഞ്ചു മുതൽ രാജ്യത്തെ സഹകരണ സംഘങ്ങളുടെ ശാഖകളിലാണ് ഇത്തരം സിലിണ്ടറുകൾ ലഭിക്കുക.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് താൽക്കാലികമായി പ്ലാസ്റ്റിക് ക്യാപ്പുകൾ ഒഴിവാക്കുന്നതെന്ന് കെ.എൻ.പി.സി വ്യക്തമാക്കി.
എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിൽ തുടരും. അറ്റകുറ്റപ്പണി പൂർത്തിയാകുന്നതുവരെ പ്ലാസ്റ്റിക് ക്യാപ്പുകളില്ലാത്ത സിലിണ്ടറുകളാകും വിതരണം ചെയ്യുക. പ്ലാസ്റ്റിക് ക്യാപ്പുകളുള്ള സിലിണ്ടറുകളുടെ വിതരണം എപ്പോൾ പുനരാരംഭിക്കുമെന്ന് കെ.എൻ.പി.സി വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.