Posted On
date_range Updated On
date_range സഹൽ ആപ്പിൽ പുതിയ തൊഴിലാളി സൗഹൃദ സേവനം
കുവൈത്ത് സിറ്റി: സഹൽ ആപ്പിൽ പുതിയ തൊഴിലാളി സൗഹൃദ സേവനം ആരംഭിച്ചു. തൊഴിലാളികൾക്ക് തൊഴിൽ നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാനും അവകാശങ്ങൾ സംരക്ഷിക്കാനും സഹായിക്കുന്നതാണ് പുതിയ സേവനം.
‘ഞങ്ങളെ അറിയിക്കുക’ എന്ന പേരിലുള്ള സേവനം വഴി തൊഴിൽ നിയമലംഘനങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് പരാതികൾ സമർപ്പിക്കാം.
സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കുന്നതിനും തൊഴിൽ നിയമങ്ങൾ പാലിക്കുന്നത് ശക്തിപ്പെടുത്തുന്നതും ഈ സേവനം വഴി ലക്ഷ്യമിടുന്നു. നിയമലംഘനങ്ങൾ കുറക്കൽ, തൊഴിൽ സാഹചര്യം മെച്ചപ്പെടുത്തൽ, ദ്രുതഗതിയിലുള്ള നടപടികളിലൂടെ നീതിന്യായ വ്യവസ്ഥയെ പിന്തുണക്കുക. തൊഴിൽ നിയമങ്ങൾ പാലിക്കുന്നത് മെച്ചപ്പെടുത്തുക. തൊഴിലിടത്തിലെ ജീവനക്കാരെയും സംരക്ഷിക്കുക എന്നിവയുടെ ഭാഗമായാണ് പുതിയ സേവനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.