കെ.ഇ.എ റിഗ്ഗയ് ലോകകപ്പ് ഫുട്‌ബാൾ പ്രവചന മത്സര പ്രഖ്യാപന യോഗം സെട്രൽ പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്യുന്നു

കെ.ഇ.എ റിഗ്ഗയ് ലോകകപ്പ് ഫുട്‌ബാൾ പ്രവചന മത്സര വിജയികൾ

കുവൈത്ത് സിറ്റി: കാസർകോട് ജില്ല അസോസോയേഷൻ റിഗ്ഗായ് ഏരിയാ കമ്മിറ്റി നടത്തിയ ഫിഫ വേൾഡ് കപ്പ് ഫുട്‌ബാൾ പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു.

റിഗ്ഗായ് കാസർകോട് ഹബ്ബിൽ നടന്ന ചടങ്ങിൽ ഏരിയാ പ്രസിഡണ്ട് സത്താർ കൊളവയൽ അധ്യക്ഷത വഹിച്ചു. കെ.ഇ.എ സെട്രൽ പ്രസിഡണ്ട് സി.എച്ച്. മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. കൺവീനർ അബ്ദുള്ള കടവത്ത് മത്സര അവലോകനം നടത്തി.

197 പേർ മത്സരത്തിൽ പങ്കെടുത്തു. കായിക പ്രേമികളെയും വിജയികളെയും യോഗം അഭിനന്ദിച്ചു. ശരിയുത്തരം അയച്ചവരിൽ നിന്നും തെരെഞ്ഞെടുത്ത പി.പി.മുസ്തഫ, മനോളി മുഹമ്മദ് വടകര, സലിം വക്കീൽ പച്ചമ്പള എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

കെ.ഇ.എ അഡവൈസറി ബോർഡ് അംഗം ഹമീദ് മധൂർ, മീഡിയ കൺവീനർ റഫിക്ക് ഒളവറ, ഫാറൂക്ക് മൊയ്തീൻ പച്ചമ്പള, അഹമ്മദ് ആസാദ് നഗർ എന്നിവർ സംസാരിച്ചു. ജന.സെക്രട്ടറി സിദ്ദീക്ക് ഷർഖി സ്വാഗതവും ട്രഷറർ റഹീം ആരിക്കാടി നന്ദിയും പറഞ്ഞു.

Tags:    
News Summary - KEA Rugby World Cup Football Prediction Contest Winners

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.