കുവൈത്ത് സിറ്റി: കുവൈത്തിലെ സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇറാന്റെ ആക്രമണ ശ്രമം. ഇന്ന് പുലർച്ചെ മുതൽ രാജ്യത്തിന്റെ വ്യോമാതിർത്തിയിൽ ശത്രുതാപരമായ ഡ്രോണുകൾ കണ്ടെത്തിയതായും അവയെ വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സുപ്രധാനമായതും സൈനികവുമായ നിരവധി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ഇറാൻ്റെ തുടർച്ചയായ ആക്രമണോത്സുക നടപടികൾ ഉണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സ്റ്റാഫ് സൗദ് അൽ അത്‌വാൻ പ്രസ്താവനയിൽ അറിയിച്ചു.ശത്രുലക്ഷ്യങ്ങളെ നേരിട്ട് നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
ആക്രമണത്തെത്തുടർന്ന് അവശിഷ്ടങ്ങൾ വീണ് ഭൗതികനാശനഷ്ടങ്ങൾ ഉണ്ടായെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സായുധ സേന അതീവ ജാഗ്രതയിലാണെന്നും രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നത് തുടരുമെന്നും കേണൽ സ്റ്റാഫ് സൗദ് അൽ അത്‌വാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.