കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പ്രവർത്തനശേഷി വർധിപ്പിക്കാൻ മന്ത്രിസഭ അനുമതി നൽകി. പരമാവധി പ്രതിദിന യാത്രക്കാരുടെ എണ്ണം 7500ൽനിന്ന് 10,000 ആയാണ് ഉയർത്തുന്നത്. കൂട്ടിയ 2500 സീറ്റ് ഇജിപ്തിൽനിന്നാണ്. 1250 സീറ്റ് കുവൈത്ത് എയർവേസിനും ജസീറ എയർവേസിനും 1250 സീറ്റ് ഇൗജിപ്ഷ്യൻ വിമാനക്കമ്പനികൾക്കും നൽകും. ഇന്ത്യക്കാരുടെ കാത്തിരിപ്പ് തുടരുകയാണ്. ഇന്ത്യ, ഈജിപ്ത്, ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ, പാകിസ്താൻ എന്നീ രാജ്യങ്ങളെയാണ് കുവൈത്ത് റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയത്.
ഈ രാജ്യങ്ങളിൽനിന്ന് നേരിട്ട് വിമാന സർവിസ് ആരംഭിക്കാൻ മാതൃസഭ അനുമതി നൽകുകയും യാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ വിവരിച്ച് ഡി.ജി.സി.എ വിജ്ഞാപനം ഇറക്കുകയും ചെയ്തിരുന്നു. എന്നാൽ, സർവിസ് ആരംഭിക്കുന്ന തീയതി വ്യോമയാന വകുപ്പ് പ്രഖ്യാപിച്ചിട്ടില്ല. ഇന്ത്യൻ വ്യോമയാന വകുപ്പുമായി കുവൈത്ത് അധികൃതർ ചർച്ച ആരംഭിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ധാരണയായാൽ ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കും.
ഇന്ത്യ ഉൾപ്പെടെ റെഡ്ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിക്കുന്നതിന് തടസ്സമായിനിൽക്കുന്നത് ഒരു ദിവസത്തെ പരമാവധി ഇൻകമിങ് യാത്രക്കാരുടെ എണ്ണം വർധിപ്പിക്കാത്തതാണ്.
ഇത് വർധിപ്പിക്കാതെ ഇന്ത്യയിൽനിന്ന് വിമാനങ്ങൾക്ക് അനുമതി നൽകുന്നത് ബുദ്ധിമുട്ടാണെന്നാണ് വ്യോമയാന വകുപ്പിെൻറ നിലപാട് എന്നാണ് റിപ്പോർട്ടുകൾ. പ്രവർത്തനശേഷി വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വ്യോമയാന വകുപ്പ് മന്ത്രിസഭക്ക് കത്ത് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.