കുവൈത്ത് സിറ്റി: കാസർകോട് എക്സ്പ്പാട്രിയേറ്റസ് അസോസിയേഷൻ (കെ.ഇ.എ) വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. കാഞ്ഞങ്ങാട് ബിഗ് മാൾ റെസിഡൻസി ഹാളിൽ നടന്ന ചടങ്ങിൽ കെ.ഇ.എ ഹോം കമ്മിറ്റി പ്രസിഡന്റ് എൻജിനീയർ അബൂബക്കർ അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു.
ഉദുമ എം.എൽ.എ കെ.നീലകണ്ഠൻ, കാഞ്ഞങ്ങാട് നഗര സഭാ ചെയർമൻ വി.വി രമേശൻ, അക്കര ഫൗണ്ടേഷൻ ചെയർമാൻ അസീസ് അക്കര, മൻസൂർ ഹോസ്പിറ്റൽ ചെയർമാൻ കുഞ്ഞഹ്മദ് ഹാജി, കെ.ഇ.എ കേന്ദ്ര സെക്രട്ടറി അഷ്‌റഫ് കോളിയടുക്കം, അഡ്വൈസറി ബോർഡ് അംഗം മുനീർ കുണിയ എന്നിവർ ആശംസകൾ നേർന്നു.
ലഹരിക്കെതിരെയുള്ള ഓപ്പറേഷൻ തൂഫാനുമായി കൈകോർത്തുള്ള ബോധവത്കരണ ക്ലാസ് കാഞ്ഞങ്ങാട് എം.എൽ.എ അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷൻ അസി. സബ് ഇൻസ്‌പെക്ടർ പ്രദീപൻ കോതോളി ക്ലാസിന് നേതൃത്വം നൽകി. ഹോം കമ്മിറ്റി ജനറൽ സെക്രട്ടറി അനിൽ കള്ളാർ സ്വാഗതവും ഫവാസ് അതിഞ്ഞാൽ നന്ദിയും പറഞ്ഞു.
കെ.ഇ.എ നേതാക്കളായ നാസർ ചുള്ളിക്കര, ശംസുദ്ധീൻ ബദരിയാ, മുസ്തഫ ചെമ്നാട്, മുഹമ്മദ് ആവിക്കൽ, മുഹമ്മദ് ആറങ്ങാടി, സമിയുള്ള കെ.വി, വി.വി ബാലകൃഷ്ണൻ, എ.കെ ബാലൻ, കെ.പി ബാലൻ, കമറുദ്ധീൻ, അഷ്‌റഫ് കളത്തിൽ, പി.അബ്ദുൽ ഖാദർ, വി.സി ബാലൻ, അൻസാർ നെല്ലിക്കട്ട എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.