വാഹന, ബൈക്ക് വാടക കമ്പനികൾക്ക് പുതിയ നിയമങ്ങൾ

കുവൈത്ത് സിറ്റി: രാജ്യത്ത് വാഹന, ബൈക്ക് വാടക കമ്പനികൾക്ക് പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് ഇത് സംബന്ധമായ ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ ഉപഭോക്താവിന് നൽകുന്ന വാടക കരാർ അറബിയിലും ഇംഗ്ലീഷിലും എഴുതണം.

ഉടമയുടെയും വാടകക്കാരൻ്റെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും കരാറിൽ വ്യക്തമായി എഴുതണമെന്നും നിർദേശിച്ചു. വാടക വാഹനങ്ങൾക്കും ബൈക്കുകൾക്കും ഇൻഷുറൻസ് നിർബന്ധമാണ്. ഇൻഷുറൻസ് ഓരോ വർഷവും പുതുക്കണമെന്നും നിർദേശിച്ചു. വാഹനം വാടകക്കുള്ളതാണെന്ന് ഉടമസ്ഥാവകാശ രേഖയിൽ എഴുതിവെക്കണം.

നിലവിലെ കമ്പനികൾക്ക് ഈ നിയമം പാലിക്കാൻ മൂന്ന് മാസം സമയം നൽകിയിട്ടുണ്ട്. സർക്കാർ ഗസറ്റിൽ വന്നാലുടൻ പുതിയ നിയമം നടപ്പിലാകും.

Tags:    
News Summary - New rules for vehicle and bike rental companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.